ചെന്നൈ: നിവാർ ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഭാരതീയ ജനതാ പാർട്ടി തമിഴ്‌നാട്ടിലെ വെട്രിവൽ യാത്രയുമായി ബന്ധപ്പെട്ടുള്ള നവംബർ 25 മുതൽ ഡിസംബർ അഞ്ച് വരെ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കിയതായി ബിജെപി സംസ്ഥാന മേധാവി എൽ മുരുകൻ. 2021ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നവംബർ ആറിനാണ് ബിജെപി വെട്രിവൽ യാത്ര ആരംഭിച്ചത്.
നിവാർ ചുഴലിക്കാറ്റ്; ഡിസംബർ അഞ്ച് വരെ വെട്രിവൽ യാത്ര റദ്ദാക്കി - വെട്രിവൽ യാത്ര
സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ വെട്രിവേൽ യാത്ര നവംബർ ആറിന് ആരംഭിച്ച് ഡിസംബർ ആറിന് അവസാനിക്കേണ്ടതായിരുന്നു.
യാത്രയുടെ മുഴുവൻ സമയവും പാർട്ടിയുടെ ദേശീയ പ്രസിഡന്‍റ് ജയ് പ്രകാശ് നദ്ദ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ബിജെപിയുടെ മുഖ്യമന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. ഈ യാത്രയുടെ പ്രഖ്യാപനം സംസ്ഥാനത്ത് വിവാദങ്ങൾക്കും കാരണമായിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന് ലക്ഷ്യവുമായാണ് വെട്രിവേൽ യാത്ര ആരംഭിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് എൽ മുരുകൻ പറഞ്ഞു. തമിഴ്‌നാട് നിയമസഭയിലെ 234 സീറ്റുകളിലേക്കാണ് 2021ൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.