കേരളം

kerala

ETV Bharat / bharat

ഇന്ധനവില വർധനവിലൂടെ ബിജെപി സർക്കാർ എം‌എൽ‌എമാരെ വിലക്കുവാങ്ങുന്നുവെന്ന് ദിഗ്‌വിജയ് സിംഗ്

പെട്രോൾ, ഡീസൽ വില വർധനയിലൂടെ ലഭിക്കുന്ന ലാഭം പെട്രോൾ പമ്പ് ഉടമകൾക്കും പെട്രോളിയം കമ്പനികൾക്കും കേന്ദ്ര സർക്കാരിനും പോകുന്നുണ്ടെന്നും ഈ ലാഭത്തിൽ നിന്ന് ബിജെപി എം‌എൽ‌എമാരെ വാങ്ങുകയാണെന്നും കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആരോപിച്ചു

Congress leader Digvijaya Singh BJP buying MLAs BJP v/s Congress Increase in petrol and diesel price Central government Coronavirus crisis പെട്രോളിന്റെയും ഡീസലിന്റെയും വില എം‌എൽ‌എ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് പെട്രോൾ, ഡീസൽ വില വർധന
ഇന്ധനവില വർധനവിലൂടെ ബിജെപി സർക്കാർ എം‌എൽ‌എമാരെ വിലക്കുവാങ്ങുന്നുവെന്ന് ദിഗ്‌വിജയ സിംഗ്

By

Published : Jun 26, 2020, 11:59 AM IST

ഭോപ്പാൽ : പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധിപ്പിച്ച് ബിജെപി ലാഭമുണ്ടാക്കുന്നത് എം‌എൽ‌എമാരെ വിലക്ക് വാങ്ങാനാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പെട്രോൾ, ഡീസൽ വില വർധനയിലൂടെ ലഭിക്കുന്ന ലാഭം പെട്രോൾ പമ്പ് ഉടമകൾക്കും പെട്രോളിയം കമ്പനികൾക്കും കേന്ദ്ര സർക്കാരിനും പോകുന്നുണ്ടെന്നും ഈ ലാഭത്തിൽ നിന്ന് ബിജെപി എം‌എൽ‌എമാരെ വാങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ദരിദ്രരുടെയും പോക്കറ്റുകൾ മുറിച്ചുമാറ്റി സമ്പന്നരുടെ പോക്കറ്റുകൾ നിറയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി ഇരുപതാം ദിവസവും ഇന്ധന വില ഉയർത്തിയതോടെ പെട്രോൾ, ഡീസൽ വില ദേശീയ തലസ്ഥാനത്ത് 80 രൂപ കടന്നു. ഡീസൽ ലിറ്ററിന് 80.19 രൂപയും പെട്രോളിന് 80.13 രൂപയുമാണ് നിലവിലെ നിരക്ക്.

ABOUT THE AUTHOR

...view details