ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെയും കുടുംബത്തെയും അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷിക്കാനാണ് കർണാടക കോൺഗ്രസ് പ്രസിഡന്‍റ് ഡികെ ശിവകുമാറിന്‍റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയതെന്ന് കോൺഗ്രസ്.
അഴിമതിക്കാരനായ കർണാടക മുഖ്യമന്ത്രിയെ ബിജെപി സംരക്ഷിക്കാൻ ശ്രമിക്കുന്നതായി കോൺഗ്രസ്
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി ഈ ഏജൻസികളെ ആവർത്തിച്ച് ഉപയോഗിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷ സുസ്മിത ദേവ് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി ഈ ഏജൻസികളെ ആവർത്തിച്ച് ഉപയോഗിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷ സുസ്മിത ദേവ് പറഞ്ഞു. മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും മേലുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കാത്തതിന് എന്ത് ന്യായീകരണം നൽകാൻ കഴിയുമെന്നും സുസ്മിത ദേവ് ചോദിച്ചു.
നേരത്തെ കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ രംഗത്ത് വന്നിരുന്നു. ബെംഗളൂരു വികസന അതോറിറ്റി പദ്ധതിയിൽ കുടുംബാംഗങ്ങൾക്കെതിരായ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർടിജിഎസ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കരാറുകാരനും യെദ്യൂരപ്പയുടെ ചെറുമകനുമായ ശശിധർ മറാദിയും തമ്മിലുള്ള ചില രേഖകളും വാട്‌സ്ആപ്പ് സംഭാഷണങ്ങളും സുരജേവാല ഉദ്ധരിച്ചു.