കേരളം

kerala

ETV Bharat / bharat

ഇമ്രാൻ ഖാനെ പ്രശംസിച്ച നവജോത് സിദ്ധുവിനെതിരെ  ബിജെപി - etv bharat latest news

തന്‍റെ പരാമർശത്തിലൂടെ പാകിസ്ഥാനെയും ഇമ്രാൻ ഖാനെയും ഇന്ത്യയേക്കാൾ ഉയർത്തിക്കാണിക്കാൻ സിദ്ധു ശ്രമിച്ചതായി  ബിജെപി വക്താവ് ആരോപിച്ചു.

BJP Attacks Navjot Sidhu For Praising Imran Khan At Kartarpur Event

By

Published : Nov 11, 2019, 9:05 AM IST

ന്യൂഡൽഹി:കർതാർപൂർ ഇടനാഴി ഉദ്ഘാടന വേളയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രശംസിച്ച് സംസാരിച്ച കോൺഗ്രസ് നേതാവ് നവജോത് സിദ്ധുവിനെതിരെ ആഞ്ഞടിച്ച് ബിജെപി. പാകിസ്ഥാനെയും ഇമ്രാന്‍ ഖാനെയും ഇന്ത്യയെക്കാള്‍ ഉയര്‍ത്തിക്കാണിക്കാണിക്കാനാണ് നവജോത് സിദ്ധു ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.

ഇമ്രാൻ ഖാനെ പ്രശംസിച്ച സിദ്ധുവിന്റെ പ്രസ്താവനയെ ബിജെപി വക്താവ് സാംബിത് പത്രയാണ് വിമര്‍ശിച്ചത്. "സിക്കന്ദർ (അലക്സാണ്ടർ) ഭയത്തോടെ ലോകം ജയിച്ചു, നിങ്ങൾ ലോകമെമ്പാടും ഹൃദയം നേടി" എന്ന് കർതാർപൂർ ഇടനാഴി ഉദ്ഘാടന വേളയിൽ സിദ്ധു പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details