ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് നോ നമോ("Know Namo") എന്ന പേരിൽ വിജ്ഞാന പരീക്ഷയും പ്രധാനമന്ത്രിയുടെ ജീവിത യാത്രയെക്കുറിച്ചുള്ള വെർച്വൽ എക്സിബിഷനും സംഘടിപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. നമോ ആപ്പ് വഴിയാണ് ഇവ സംഘടിപ്പിക്കുക.
"നോ നമോ" ക്വിസിൽ വിജയിക്കുന്നവർക്ക് പ്രധാനമന്ത്രിയുടെ ഓട്ടോഗ്രാഫ് പതിച്ച പുസ്തകങ്ങളാണ് സമ്മാനമായി ലഭിക്കുക. ഇന്ന് ആരംഭിക്കുന്ന ക്വിസിൽ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. പ്രധാനമന്ത്രിയോട് ആശംസകൾ അറിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവ നമോ ആപ്പിൽ അപ്‌ലോഡ് ചെയ്യാനാകുമെന്നും പാർട്ടി അറിയിച്ചു. ആശംസകൾ വീഡിയോ ആയോ മെസേജുകളായോ അറിയിക്കാം.