കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ ബിജെപിയും ശിവസേനയും ഒരുമിച്ച് മല്‍സരിക്കും: ഉദ്ദവ് താക്കറെ

സീറ്റ് വിഭജനത്തില്‍ മാത്രമാണ് ചര്‍ച്ച നടക്കുന്നതെന്നും, ഇരു പാര്‍ട്ടികളും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

By

Published : Sep 29, 2019, 5:08 AM IST

മഹാരാഷ്‌ട്രയില്‍ ബിജെപിയും ശിവസേനയും ഒരുമിച്ച് മല്‍സരിക്കും: ഉദ്ദവ് താക്കറെ

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒന്നിച്ചുതന്നെ മത്സരിക്കുമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. സീറ്റ് വിഭജനത്തില്‍ ചര്‍ച്ച നടത്തുകയാണെന്നും വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സഖ്യകക്ഷികളെക്കുറിച്ച് തീരുമാനമായിട്ടുണ്ട്. സീറ്റുകളുടെ എണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. മറ്റുള്ള കാര്യങ്ങളെല്ലാം തീരുമാനിച്ചിട്ടുണ്ടെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദഹേം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 288ല്‍ 144 സീറ്റുകള്‍ ബിജെപി തന്നില്ലെങ്കില്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത് നേരത്തെ പറഞ്ഞിരുന്നു. ആ പരാമര്‍ശത്തെ അസ്ഥാനത്താക്കുകയാണ് ശിവസേന നേതാവിന്‍റെ പ്രതികരണം.
2014ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരു പാര്‍ട്ടികളും രണ്ടായാണ് മത്സരിച്ചത്. എന്നാല്‍ ആര്‍ക്കും വ്യക്‌തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇരുവരും ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഒക്ടോബർ 21ന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഒക്ടോബർ 24 ന് പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details