പട്‌ന:പട്നയിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകരും പപ്പു യാദവിന്‍റെ ജന അധികാർ പാർട്ടി (ജെഎപി) പ്രവർത്തകും തമ്മിൽ സംഘർഷം. ഫാം ബില്ലുകളിൽ പ്രതിഷേധിച്ച ജെഎപി പ്രവർത്തകർ ബിജെപി ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ബിജെപി പ്രവർത്തകർ ലാത്തികളുമായി ജെഎപി പ്രവർത്തകരെ മർദ്ദിച്ചതായാണ് റിപ്പോർട്ടുകൾ.
ഫാം ബില്ല് പ്രതിഷേധം; പട്നയിൽ ബിജെപിയും ജെഎപിയും തമ്മിൽ സംഘർഷം - Bihar Assembly elections
ഫാം ബില്ലുകളിൽ പ്രതിഷേധിച്ച ജെഎപി പ്രവർത്തകർ ബിജെപി ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്
ഫാം ബില്ല് പ്രതിഷേധം, പട്നയിൽ ബിജെപിയും ജെഎപിയും തമ്മിൽ സംഘർഷം
ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മൂന്ന് ഘട്ടങ്ങളായി ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മിഷണർ സുനിൽ അറോറ ഇന്ന് പ്രഖ്യാപിച്ചിരുന്നു. നവംബർ 10 നാണ് വോട്ടെണ്ണൽ നടക്കുക.