ന്യൂഡൽഹി: ജനുവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനം എല്ലാ വർഷവും "പരാക്രം ദിവാസ്" എന്ന് പേരിൽ ആഘോഷിക്കുമെന്ന് കേന്ദ്രസർക്കാർ. നേതാജി എല്ലായ്പ്പോഴും ഭാരതീയ ജനതാ പാർട്ടിക്ക് അഭിമാനമാണെന്ന് ഈ തിരുമാനത്തെ കുറിച്ച് ഇ.ടി.വി ഭാരതത്തിനോട് സംസാരിച്ച ബി.ജെ.പി നേതാവ് ജഗ്‌നാഥ് സർക്കാർ പറഞ്ഞു. നേതാജി ബംഗാളിന്‍റെ മാത്രമല്ല, മുഴുവൻ രാജ്യത്തിന്‍റെയും അഭിമാനമാണ്. പാർട്ടി പ്രതിപക്ഷത്തിരുന്ന കാലം മുതൽ ബിജെപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
നേതാജി ബംഗാളിന്‍റെ മാത്രമല്ല, മുഴുവൻ രാജ്യത്തിന്‍റെയും അഭിമാനമാണെന്ന് ജഗ്‌നാഥ് സർക്കാർ - പരാക്രം ദിവാസ്
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്തുതന്നെ പറഞ്ഞാലും, സുഭാഷ് ചന്ദ്രബോസിന്‍റെ പാരമ്പര്യം നിലനിർത്താൻ ഏത് പാർട്ടിയാണ് ശ്രമിച്ചതെന്ന് പൊതുജനങ്ങൾക്കറിയാമെന്നും ജഗ്‌നാഥ് സർക്കാർ.
നേതാജി ബംഗാളിന്‍റെ മാത്രമല്ല, മുഴുവൻ രാജ്യത്തിന്‍റെയും അഭിമാനമാണെന്ന് ജഗ്‌നാഥ് സർക്കാർ
നരേന്ദ്ര മോദിയുടെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, നേതാജിയുടെ പാരമ്പര്യത്തെ പാർട്ടി പലപ്പോഴും വിലമതിച്ചിട്ടുണ്ട്, "ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്തുതന്നെ പറഞ്ഞാലും, സുഭാഷ് ചന്ദ്രബോസിന്‍റെ പാരമ്പര്യം നിലനിർത്താൻ ഏത് പാർട്ടിയാണ് ശ്രമിച്ചതെന്ന് പൊതുജനങ്ങൾക്കറിയാം. കേന്ദ്രസർക്കാർ എല്ലായ്പ്പോഴും നേതാജിയുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തെ രാജ്യത്തിന്‍റെ അഭിമാനമായി കണക്കാക്കുന്നു," അദ്ദേഹം പറഞ്ഞു.