ഗോമൂത്രപാർട്ടി നടത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ - COVID-19
ഗോമൂത്രപാർട്ടിയിൽ പങ്കെടുത്തയാളുടെ പരാതി പ്രകാരമാണ് അറസ്റ്റ് നടന്നത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് 19 പ്രതിരോധമെന്ന പേരിൽ ഗോമൂത്രപാർട്ടി നടത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഗോമൂത്രം കൊറോണ വൈറസിനെ തുരത്തുമെന്നും രോഗം ബാധിച്ചവർക്ക് സുഖപ്പെടുമെന്നും പ്രഖ്യാപിച്ചാണ് ഗോമൂത്രപാർട്ടി നടത്തിയത്. പാർട്ടിയിൽ പങ്കെടുക്കുകയും ഗോമൂത്രം കുടിക്കുകയും ചെയ്‌ത സന്നദ്ധ പ്രവർത്തകന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടർന്നാണ് പാർട്ടി സംഘടിപ്പിച്ച നാരായൻ ചാറ്റർജി(40)യെ അറസ്റ്റ് ചെയ്‌തത്. നോർത്ത് കൊൽക്കത്തയിലെ ജൊരസാഖോ മേഖലയിൽ പ്രവർത്തിക്കുന്ന ബിജെപി നേതാവാണ് നാരായൻ ചാറ്റർജി.