ഭുവനേശ്വർ:മുതിർന്ന ബിജു ജനതാദൾ നേതാവും പിപ്പിലി എംഎൽഎയുമായ പ്രദീപ് മഹാരതി കൊവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ച വെകിട്ട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. സെപ്റ്റംബർ 14 നാണ് പ്രദീപ് മഹാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എസ്എംയു അൾട്ടിമേറ്റ് മെഡി കെയറിൽ ചികിത്സയിലായിരുന്ന പ്രദീപിനെ വെള്ളിയാഴ്ച വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ബിജെഡി എംഎൽഎ പ്രദീപ് മഹാരതി കൊവിഡ് ബാധിച്ച് മരിച്ചു - ബിജെഡി എംഎൽഎ
പഞ്ചായത്ത് രാജ്, കുടിവെള്ള വിതരണം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചു.
പുരി ജില്ലയിലെ പിപിലിയിൽ 1955 ജൂലൈ നാലിന് ജനിച്ച പ്രദീപ് മഹാരതി പുരിയിലെ എസ്‌സിഎസ് കോളജിൽ വിദ്യാർഥി നേതാവായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1985 ൽ ജനതാ പാർട്ടി സ്ഥാനാർഥിയായി പിപ്പിലി നിയമസഭാ മണ്ഡലത്തിൽ നിന്ന് ഒഡീഷ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് രാജ്, കുടിവെള്ള വിതരണം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചു.
ഗവർണർ പ്രൊഫ. ഗണേശി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പ്രതാപ് സാരംഗി എന്നിവർ പ്രദീപ് മഹാരതിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.