കോട്ടയം:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ജലന്ധർ രൂപത ആണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. ഫ്രാങ്കോയുടെ പേര് ഉൾപ്പെട്ട കൊവിഡ് രോഗികളുടെ പട്ടികയും രൂപത പുറത്തുവിട്ടു. ബിഷപ്പ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച അഭിഭാഷകന് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ബിഷപ്പ് ക്വാറന്‍റൈനിലാണെന്ന് തിങ്കളാഴ്ച കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയെ അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു. ഈ വാദം തള്ളിയ കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് ബിഷപ്പിന് രോഗം സ്ഥിരീകരിച്ചെന്ന് വ്യക്തമാക്കി രൂപത തന്നെ രംഗത്തെത്തിയത്.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു - ജലന്ധർ രൂപത ബിഷപ്പ്
അഭിഭാഷകനുമായുണ്ടായ സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് ജലന്തര്‍ രൂപത അറിയിച്ചു. ഇത് സംബന്ധിച്ച രേഖകളും രൂപത പുറത്തുവിട്ടു.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ്
ബിഷപ്പിന് കൊവിഡ് സ്ഥിരീകരിച്ചെന്ന വിവരം കെട്ടിച്ചമച്ചതാണെന്നും രൂപതയുടെ കീഴിൽ തന്നെ നിരവധി ആശുപത്രികൾ ഉള്ള സ്ഥിതിക്ക് രേഖകള്‍ വ്യാജമാണെന്നും ആരോപണം ഉയരുന്നുണ്ട്. അതേസമയം രോഗ വിവരം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദ് ചെയ്ത നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫ്രാങ്കോ മുളക്കൽ.
Last Updated : Jul 14, 2020, 5:47 PM IST