പൊലീസ് സ്റ്റേഷനില്‍ ജന്മദിനം ആഘോഷിച്ച് കൊച്ചുമിടുക്കൻ - police station
പൊലീസുകാര്‍ക്കൊപ്പം പിറന്നാൾ ആഘോഷിക്കണമെന്നുള്ള അഞ്ച് വയസുകാരൻ ദക്ഷിന്‍റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ജഗ്‌ദൽപൂരിലെ പൊലീസുകാര്‍.
ഛത്തീസ്‌ഗഢ്: അഞ്ച് വയസുകാരൻ ദക്ഷിന്‍റെ 'ചെറിയ' വലിയൊരു ആഗ്രഹം നടത്തിക്കൊടുത്തിരിക്കുകയാണ് ഛത്തീസ്‌ഗഢിലെ ജഗ്‌ദൽപൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. പൊലീസുകാരോടും പട്ടാളക്കാരോടും വലിയ ഇഷ്‌ടമുള്ള ദക്ഷിന് തന്‍റെ പിറന്നാൾ പൊലീസുകാര്‍ക്കൊപ്പം ആഘോഷിക്കണമെന്ന് ഒരു ആഗ്രഹം. മകന്‍റെ ആഗ്രഹം നിറവേറ്റാൻ പിതാവ്, ജഗ്‌ദൽപൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സമീപിച്ചു. കൊച്ചു ദക്ഷിന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് പൊലീസുകാര്‍ സമ്മതിച്ചു. ഒടുവില്‍ പിറന്നാളുകാരന്‍റെ ആഗ്രഹം പോലെ പൊലീസുകാര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ വെച്ച്, പൊലീസ് യൂണിഫോമില്‍ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. തിരക്കിട്ട ജോലിക്കിടയിലും ഒരു ചെറിയ കുട്ടിയുടെ ആഗ്രഹം നടത്തിക്കൊടുക്കാനായ സന്തോഷത്തിലായിരുന്നു ജഗ്‌ദൽപൂരിലെ പൊലീസുകാരും.