പക്ഷിപ്പനി; ഭൂവനേശ്വറില്‍ കോഴികളെ കൊന്നൊടുക്കി - പക്ഷിപ്പനി വാര്‍ത്തകള്‍
ഭുവനേശ്വറിലെ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലുള്ള പൗള്‍ട്രി ഫാമിലെ കോഴികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ഭുവനേശ്വര്‍: പക്ഷിപ്പനി രൂക്ഷമായ പശ്ചാത്തലത്തില്‍ കോഴികളെ കൊന്നൊടുക്കുന്ന നടപടികള്‍ ആരംഭിച്ചു. ഭുവനേശ്വറിലെ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലുള്ള പൗള്‍ട്രി ഫാമിലെ കോഴികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സിര്‍പ്പൂരിലുള്ള വെറ്റിനറി കോളജില്‍ നിന്നെത്തിയവരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 12 സംഘങ്ങളായി തിരിഞ്ഞാണ് കോഴികളെ കൊല്ലുന്നത്. കോഴികളുടെ രക്തസാമ്പിളുകള്‍ ഭോപ്പാലിലെ പരിശോധനാ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. പിന്നാലെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 1500ഓളം കോഴികള്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. പക്ഷിപ്പനി പടരുമെന്ന ആശങ്കകള്‍ വേണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.