കേരളം

kerala

ETV Bharat / bharat

എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയിൽ - high court

മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബിനോയ് കോടിയേരി

By

Published : Jul 22, 2019, 10:24 AM IST

മുംബൈ: തനിക്കെതിരായ ലൈംഗിക പീഡന പരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയിൽ മുംബൈ പൊലീസെടുത്ത എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി മറ്റന്നാൾ കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബിഹാർ സ്വദേശിനിയായ യുവതി നൽകിയ കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിള്‍ ശേഖരിക്കാനാണ് മുംബൈ പൊലീസിന്‍റെ തീരുമാനം. എന്നാൽ കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിൾ നൽകിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഇന്ന് ബിനോയിയെ ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച്‌ രക്ത സാമ്പിള്‍ എടുക്കും.

ABOUT THE AUTHOR

...view details