കേരളം

kerala

ETV Bharat / bharat

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; അറസ്റ്റിന് വിലക്ക് - rape case

ജാമ്യപേക്ഷയില്‍ വിധി വരുന്നത് വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

ബിനോയ് കോടിയേരി

By

Published : Jul 1, 2019, 4:45 PM IST

മുംബൈ:ബിഹാര്‍ സ്വദേശിനിയുടെ പീഢനപരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളത്തേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിച്ച മുംബൈ ദിന്‍ഡോഷി കോടതി ജാമ്യപേക്ഷയില്‍ വിധി വരുന്നത് വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചു. യുവതിക്ക് വാദത്തിനിടയില്‍ ബോധിപ്പിച്ചതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകന്‍ വാദങ്ങള്‍ കോടതിയില്‍ എഴുതി നല്‍കി. ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന വാദം പ്രോസിക്യൂഷന്‍ ഉയര്‍ത്തി. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ബിനോയ് കോടിയേരിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details