കേരളം

kerala

ETV Bharat / bharat

ബിനോയ് കോടിയേരിയുടെ രക്ത സാംപിളുകള്‍ ശേഖരിച്ചു; ഫലം രണ്ടാഴ്‌ചയ്ക്കകം - ബിനോയ് കോടിയേരി

ഡിഎന്‍എ പരിശോധന ഫലം രണ്ടാഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഓഷ്വാര പൊലീസ് അറിയിച്ചു.

ബിനോയ് കോടിയേരി

By

Published : Jul 30, 2019, 1:02 PM IST

Updated : Jul 30, 2019, 6:33 PM IST

മുംബൈ:ഡിഎന്‍എ പരിശോധനക്കായി ബിനോയ് കോടിയേരി രക്ത സാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്ത സാംപിള്‍ ശേഖരിച്ചത്. സാംപിള്‍ ഡിഎന്‍എ പരിശോധനക്കായി കലീനയിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ചൊവ്വാഴ്ച തന്നെ സാംപിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരിശോധനാ ഫലം മുദ്രവച്ച കവറില്‍ രണ്ടാഴ്ചക്കകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഫലം രണ്ടാഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഓഷ്വാര പൊലീസ് അറിയിച്ചു. അതേസമയം, രക്ത സാംപിളുകള്‍ നല്‍കിയെന്നും ഫലം വരുന്നതോടെ സത്യം പുറത്ത് വരുമെന്നും ബിനോയ് കോടിയേരി പ്രതികരിച്ചു.

ലൈംഗിക പീഡന പരാതി; സത്യം പുറത്ത് വരുമെന്ന് ബിനോയ് കോടിയേരി

കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്ത സാംപിള്‍ ശേഖരിക്കാനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉച്ചയോടെ തീരുമാനം മാറ്റി. തുടര്‍ന്ന് ബൈക്കുളയിലെ ആശുപത്രിയില്‍ എത്തി രക്ത സാംപിളുകള്‍ ശേഖരിച്ചു. പരാതിക്കാരിയുടെയും കുട്ടിയുടെയും രക്തസാംപിളുകളും പരിശോധനക്കായി ശേഖരിക്കും.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു ബിഹാര്‍ സ്വദേശിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതി. ബന്ധത്തില്‍ എട്ട് വയസ്സായ കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. അതേ സമയം, കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ആണ്. ഡിഎന്‍എ പരിശോധനാ ഫലം കിട്ടിയ ശേഷം ആയിരിക്കും എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.

Last Updated : Jul 30, 2019, 6:33 PM IST

ABOUT THE AUTHOR

...view details