ബെംഗളൂരു ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു - എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ബെംഗളൂരു
നേരത്തെ കേസിൽ അറസ്റ്റിലായ അനൂപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ഇഡി വിളിച്ചു വരുത്തിയത്.
ബെംഗളൂരു ലഹരിമരുന്ന് കേസ്
ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ ബെംഗളൂരു ഓഫിസിലാണ് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി ഹാജരായത്. നേരത്തെ കേസിൽ അറസ്റ്റിലായ അനൂപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിനീഷിനെ വിളിച്ചു വരുത്തുകയായിരുന്നു. അനൂപുമായി അടുത്ത ബന്ധമുണ്ടെങ്കിലും ലഹരി ഇടപാടുകൾ സംബന്ധിച്ച് അറിവില്ലെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം.