ബെംഗളൂരു:കള്ളപ്പണം വെളുപ്പിക്കല്‍ മയക്കുമരുന്ന് കേസുകളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 104 പേജുള്ള കുറ്റപത്രം ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് സമര്‍പ്പിച്ചത്. കള്ളപ്പണ കേസില്‍ പിടിയിലായ സുഹൃത്ത് അനൂപിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇയാളുമായി ബിനീഷ് പണമിടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനൂപിന്‍റെ പേരില്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിലും കേരളത്തിലും ഹോട്ടലുകള്‍ തുറന്നെന്നും ഇഡിയുടെ കുറ്റപത്രത്തിലുണ്ട്.
ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു - charge sheet filed by ED
അനൂപിന്‍റെ പേരില്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിലും കേരളത്തിലും ഹോട്ടലുകള്‍ തുറന്നെന്നും ഇഡിയുടെ കുറ്റപത്രത്തിലുണ്ട്
ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്‍പ്പെടെ ഇഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുഹാസ് കെ ഗൗഡ വീട്ടില്‍ നടത്തിയ പരിപാടിക്കിടെ ബിനീഷ് കൊക്കൈന്‍ ഉപയോഗിച്ചതായും ഇഡി ആരോപിക്കുന്നു. ബിനീഷ് മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തെന്നാണ് ആരോപണം. കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ഡി അനിക, റിജേഷ് രവിചന്ദ്രൻ, മുഹമ്മദ്, അനൂപ്, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു.