ന്യൂഡല്‍ഹി: ഇന്ത്യയും ഇറാനുമായുള്ള ഉഭയകക്ഷി വിഷയങ്ങളില്‍ വിശദമായ ചർച്ച നടന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫുമായി ഉഭയകക്ഷി ബന്ധത്തിന്‍റെയും പ്രാദേശിക സംഭവവികാസങ്ങളുടെയും വിവിധ വശങ്ങളില്‍ ചർച്ച നടത്തി. അതോടൊപ്പം ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ടെഹ്‌റാനിൽ വെച്ച് ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അമീർ ഹതാമിയെ കണ്ടതായും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഉഭയകക്ഷി വിഷയങ്ങളില്‍ ഇറാനുമായി ഇന്ത്യയുടെ ചർച്ച
ഉഭയകക്ഷി ബന്ധത്തിന്‍റെയും പ്രാദേശിക സംഭവവികാസങ്ങളുടെയും വിവിധ വശങ്ങളില്‍ ഇറാനുമായി ഇന്ത്യ ചർച്ച നടത്തി.
ചബഹാർ (തുറമുഖം) പദ്ധതി സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. അതോടൊപ്പം വിവാദ വ്യവസായി നീരവ് മോദിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) കുംഭകോണ കേസുമായി ബന്ധപ്പെട്ട് യുകെ കോടതിയിൽ നടന്ന കൈമാറൽ ഹിയറിംഗിനെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് സെപ്റ്റംബർ 7 ന് ഹിയറിംഗ് ആരംഭിച്ചതായും സെപ്റ്റംബർ 11 വരെ തുടരുമെന്നും ശ്രീവാസ്തവ പറഞ്ഞു. നീരവ് മോദിക്കെതിരെ ക്രിമിനൽ ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ ഘടകങ്ങൾ ഉള്ളതായും അദ്ദേഹം പറഞ്ഞു. വിജയ് മല്യയെക്കുറിച്ചുള്ള ചോദ്യത്തിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള അപേക്ഷ ഈ വർഷം മെയ് മാസത്തിൽ നിരസിച്ചുവെന്നും അതിനുശേഷം "ഇന്ത്യയുമായി നേരത്തേ കൈമാറുന്നത് ഉറപ്പാക്കാൻ തങ്ങൾ യുകെ യുമായി ബന്ധപ്പെട്ടിരുന്നുവെന്നും ശ്രീവാസ്തവ വ്യക്തമാക്കി.
കുൽഭൂഷൻ ജാദവ് കേസില്‍ നയതന്ത്ര ചാനലുകളിലൂടെ പാകിസ്ഥാൻ സർക്കാരുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ചില അടിസ്ഥാന പ്രശ്‌നങ്ങൾ അവരുൾപ്പെടെ പരിഹരിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.