ഡല്‍ഹിയില്‍ ട്രാൻസ്ജെൻഡർ യുവതികള്‍ വെടിയേറ്റ് മരിച്ചു - fire
സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രാൻസ്ജെൻഡർ യുവതികള്‍ക്ക് നേരെ വെടിവെപ്പ്. രണ്ട് പേര്‍ മരിച്ചു. ബൈക്കില്‍ എത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഛത്തർപൂർ റോഡിലെ ഭാട്ടിയ കലൻ ഗ്രാമത്തിന് സമീപമാണ് സംഭവം. സ്ഥലത്തെത്തിയ ഡല്‍ഹി പൊലീസ് പ്രതികളെ പിടികൂടി. ദക്ഷിണ ഡൽഹി സ്വദേശികളായ മുകേഷ് (24), കപിൽ (21) എന്നിവരാണ് പ്രതികള്‍. ഇവര്‍ വാടക കൊലയാളികളാണെന്നും അഞ്ച് ലക്ഷം രൂപ വാങ്ങിയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞു. പ്രതികള്‍ പൊലീസിന് നേരെയും വെടിയുതിര്‍ത്തതായി അദ്ദേഹം പറഞ്ഞു. പ്രതികളില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടുണ്ട്. ശാലു, ആലിയ എന്നീ ട്രാൻസ്ജെൻഡർ യുവതികളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.