കോർബ: ഛത്തീസ്ഗഡിലെ കോർബയിലുള്ള കട്‌ഗോറ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്കും ബസ് കൂട്ടിയിടിച്ചാണ് അപടകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിച്ചയാളാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരടക്കം മൂന്ന് പേരും ഒരു ബൈക്കിലാണ് വന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബൈക്കും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു - ബസ് അപകടം
അശ്രദ്ധമായി ബൈക്ക് തിരിക്കുന്നതിനിടെ, ബൈക്ക് ബസിന്‍റെ ചക്രങ്ങൾക്കടിയിലേക്ക് പോകുകയായിരുന്നു
ബൈക്കും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
അശ്രദ്ധമായി ബൈക്ക് തിരിക്കുന്നതിനിടെ ബൈക്ക് ബസിന്‍റെ ചക്രങ്ങൾക്കടിയിലേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവം നടന്നയുടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.