രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡിസംബര്‍ മാസം മരിച്ചത് 162 കുട്ടികള്‍ - ജയ്‌പൂര്‍
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചികിത്സക്കെത്തിച്ച കുട്ടികളാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍
![രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡിസംബര്‍ മാസം മരിച്ചത് 162 കുട്ടികള്‍ Bikaner hospital records 162 infant deaths in December Bikaner hospital records 162 infant deaths in December രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡിസംബര്‍ മാസം മരിച്ചത് 162 കുട്ടികള്‍ ജയ്‌പൂര്‍ രാജസ്ഥാൻ ശിശുമരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5603658-69-5603658-1578226484226.jpg)
ജയ്‌പൂര്‍: രാജസ്ഥാനിലെ ബിക്കാനെറിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഡിസംബര്‍ മാസം മാത്രം 162 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ നിന്ന് 2219 കുട്ടികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയത്. ഇതില്‍ 162 കുട്ടികളാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചതെന്നും സര്‍ദാര്‍ പട്ടേല്‍ മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ.എച്ച്.എസ് കുമാര്‍ പറഞ്ഞു. മരിച്ച കുട്ടികള്‍ ആശുപത്രിയില്‍ ജനിച്ചവരല്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനിച്ച കുട്ടികളാണ് സര്‍ദാര്‍ പട്ടേല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയതെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ അവര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജീവൻ രക്ഷിക്കാൻ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. അധികൃതരുടെ അനാസ്ഥ കാരണമാണ് ശിശു മരണമുണ്ടായതെന്നുള്ള ആരോപണം അദ്ദേഹം നിഷേധിച്ചു.