കേരളം

kerala

ETV Bharat / bharat

ബിഹാറിലെ കൊവിഡ് മരണം 29 ആയി

അറാവിയ ജില്ലയിലെ ആദ്യ കൊവിഡ് മരണമാണ് അഥിതി തൊഴിലാളിയുടേതെന്ന് സിവിൽ സർജൻ മദൻ മോഹൻ പ്രസാദ് പറഞ്ഞു. മെയ് 28ന് ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Bihar's COVID-19 death toll rises to 29; cases soar to 4 598 അറാവിയ ജില്ല ആദ്യ കൊവിഡ് മരണമാണ് സർജൻ മദൻ മോഹൻ പ്രസാദ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു
ബിഹാറിലെ കൊവിഡ് മരണസംഖ്യ 29 ആയി

By

Published : Jun 6, 2020, 9:58 AM IST

പട്‌ന: ബിഹാറിലെ കൊവിഡ് മരണസംഖ്യ 29 ആയി. ഫോർബ്സ്ഗഞ്ച് ബ്ലോക്കിൽ നിന്നുള്ള 50കാരനായ അതിഥി തൊഴിലാളിയാണ് മരിച്ചത്. അറാവിയ ജില്ലയിലെ ആദ്യ കൊവിഡ് മരണമാണ് അതിഥി തൊഴിലാളിയുടേതെന്ന് സിവിൽ സർജൻ മദൻ മോഹൻ പ്രസാദ് പറഞ്ഞു. മെയ് 28ന് ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം പുതിയ 146 കേസുകൾ കൂടി റിപ്പോർട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,598 ആയി. സംസ്ഥാനത്തെ 38 ജില്ലകളിലും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഖഗേറിയ (271), പട്‌ന (268), ബെഗുസാരായി (254), റോഹ്താസ് (229), മധുബാനി (201) എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകൾ. ഇതുവരെ 2,233 പേർ ആശുപത്രിവിട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 4,000ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഖഗാരിയ, ബെഗുസാരായി (മൂന്ന് വീതം), ഭോജ്പൂർ, പട്‌ന, സീതാമർഹി, സിവാൻ, വൈശാലി (രണ്ട് വീതം), ഭഗൽപൂർ, ജാമുയി, ജെഹാനാബാദ്, മാധേപുര, മുൻഗെർ, നളന്ദ, നവാഡ, ഈസ്റ്റ് ചമ്പാര , റോഹ്താസ്, സമസ്തിപൂർ, സരൺ, ഷിയോഹർ (ഓരോന്ന് വീതവും) എന്നിവയാണ് മരണ നിരക്ക്.

ABOUT THE AUTHOR

...view details