കേരളം

kerala

ETV Bharat / bharat

ബിഹാറിലെ വിജയം; നന്ദി അറിയിച്ച് മോദിയും അമിത് ഷായും - നരേന്ദ്ര മോദിയുടെ പ്രതികരണം

ബിഹാറില്‍ കേവല ഭൂരിപക്ഷം ലഭിച്ചെന്നും അന്തിമ ഫലം വരുന്നതിന് മുന്‍പ് തന്നെ ഇരു നേതാക്കളും ട്വിറ്ററില്‍ കുറിച്ചു. ഒടുവിലെ കണക്കുകൾ പ്രകാരം എൻഡിഎ 124 സീറ്റുകളിലും മഹാസഖ്യം 111 സീറ്റുകളിലും മറ്റുള്ളവർ എട്ട് സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്.

Bihar voters have shown development their only priority  says PM Modi  ബിഹാര്‍ തെരഞ്ഞെടുപ്പ്  അമിത് ഷായുടെ പ്രതികരണം  നരേന്ദ്ര മോദിയുടെ പ്രതികരണം  ബിഹാര്‍ തെരഞ്ഞുടുപ്പ് 2020
ബിഹാറില്‍ കേവല ഭൂരിപക്ഷം കിട്ടിയെന്ന് എന്‍ഡിഎ; നന്ദി അറിയിച്ച് മോദിയും അമിത് ഷായും

By

Published : Nov 11, 2020, 2:25 AM IST

Updated : Nov 11, 2020, 4:40 AM IST

ന്യൂഡല്‍ഹി: വികസനത്തിന് വോട്ട് ചെയ്ത ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. ബിഹാറിന് പുതിയ ശബ്ദ്ം ലഭിച്ചെന്നാണ് മോദിയുടെ പ്രതികരണം. ഇത് ബിഹാറിെല പാവപ്പെട്ട ജനങ്ങളുടെ വിജയമാണെന്ന് ഷാ അഭിപ്രായപ്പെട്ടു. ബിഹാറില്‍ കേവല ഭൂരിപക്ഷം ലഭിച്ചെന്നും അന്തിമ ഫലം വരുന്നതിന് മുന്‍പ് തന്നെ ഇരു നേതാക്കളും ട്വിറ്ററില്‍ കുറിച്ചു.

ജനാധിപത്യത്തിന്‍റെ ആദ്യ പാഠം ബീഹാർ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് ബീഹാർ വീണ്ടും ലോകത്തോട് പറഞ്ഞു. ദരിദ്രരും നിരാലംബരും ബീഹാറിലെ സ്ത്രീകളും തങ്ങള്‍ക്ക് വോട്ട് ചെയ്തു. വികസനത്തിനായി അവരുടെ നിർണ്ണായക തീരുമാനമാണിത്. ഗ്രാമങ്ങളിലെ ദരിദ്രർ, കൃഷിക്കാർ, തൊഴിലാളികൾ, വ്യാപാരികൾ, കടയുടമകൾ, ബീഹാറിലെ എല്ലാ വിഭാഗങ്ങളും എൻ‌ഡി‌എയുടെ മന്ത്രമായ സബ്ക സാത്ത്, സബ്ബ വികാസ്, സബ്ബ വിശ്വസ് എന്നിവയെ ഉള്‍ക്കൊണ്ടു. ഓരോ വ്യക്തിയുടെയും വികസനം ബീഹാറിലെ ഓരോ പൗരനും ഞാൻ വീണ്ടും ഉറപ്പ് നൽകുന്നു. സംസ്ഥാനത്ത് ഞങ്ങൾ പൂർണ്ണ സമർപ്പണത്തോടെയുള്ള പ്രവർത്തനം കാഴ്ചവെക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. സ്വയം പര്യാപ്തമായ ബിഹാറെന്ന യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും മോദി പറഞ്ഞു.

ബീഹാറിലെ ഓരോ വ്യക്തിയുടെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും വിജയമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ഇരട്ട എഞ്ചിൻ വികസനത്തിന് ജനങ്ങള്‍ നല്‍കിയ സമ്മാനം. ബിഹാർ ബിജെപിയുടെ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും ഷാ ട്വീറ്റ് ചെയ്തു.

Last Updated : Nov 11, 2020, 4:40 AM IST

ABOUT THE AUTHOR

...view details