കേരളം

kerala

ETV Bharat / bharat

ബിഹാറിലെ ടൈഗർ റിസർവിൽ പുള്ളിപ്പുലിയുടെ ആക്രമണം; രണ്ട് പേർക്ക് പരിക്ക് - ടൈഗർ റിസർവ്

ജനവാസ കേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലി രണ്ട് ആടുകളെ കൊന്നു

Valmiki Tiger Reserve  Leopard  Goats  Cat  പുള്ളിപ്പുലി ആക്രമണം  വാൽമീകി ടൈഗർ റിസർവ്  ബിഹാര്‍  ടൈഗർ റിസർവ്  പുള്ളിപ്പുലി
ബിഹാറിലെ ടൈഗർ റിസർവിൽ പുള്ളിപ്പുലി ആക്രമണം; രണ്ട് പേർക്ക് പരിക്ക്

By

Published : May 23, 2020, 12:04 AM IST

പട്‌ന: ബിഹാറിലെ വാൽമീകി ടൈഗർ റിസർവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കട്ടിലിനിടയില്‍ ഒളിച്ചിരുന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ ബ്രിജേഷ് എന്നയാൾ പറഞ്ഞു. പൂച്ചയാണെന്നാണ് ആദ്യം കരുതിയതെന്നും വീടിനുള്ളില്‍ നിന്ന് പുറത്തിറക്കാൻ ശ്രമിക്കുമ്പോൾ ആക്രമിച്ചെന്ന് മറ്റൊരാളും പറഞ്ഞു. ജനവാസ കേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലി രണ്ട് ആടുകളെ കൊല്ലുകയും ചെയ്‌തു. പരിക്കേറ്റ രണ്ട് പേരും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തില്‍ മടങ്ങിയെത്തി 14 ദിവസത്തെ ക്വാറന്‍റൈൻ കഴിഞ്ഞവരാണ്. അതേസമയം ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ മയക്കുവെടി വെച്ച് ശാന്തമാക്കിയ ശേഷം വനത്തിലേക്ക് അയച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details