ഛാത് പൂജാ വേളയിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് കുട്ടികൾ മരിച്ചു - ഛാത് പൂജാ വേളയിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് കുട്ടികൾ മരിച്ചു
പാട്‌നയിലെ ബിഹ്തയിൽ നിന്നുള്ള ആറ് വയസുകാരനും ഭോജ്പൂരിലെ സഹാറിലെ ഒന്നര വയസുകാരനുമാണ് മരിച്ചത്

പാട്ന:ബീഹാറിൽ സൂര്യനഗരി ദേവ് പ്രദേശത്ത് നടന്ന ഛാത് പൂജാ ആഘോഷവേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് കുട്ടികൾ മരിച്ചു. പാട്‌നയിലെ ബിഹ്തയിൽ നിന്നുള്ള ആറ് വയസുകാരനും ഭോജ്പൂരിലെ സഹാറിലെ ഒന്നര വയസുകാരനുമാണ് മരിച്ചത്. സംഭവത്തിൽ പലർക്കും പരിക്കേറ്റു.
പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമം നടത്തി. സാഹചര്യം കൂടുതൽ വഷളാകാതിരിക്കാനും നടപടി സ്വീകരിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് രാഹുൽ രഞ്ജൻ മഹിവാൾ, പൊലീസ് സൂപ്രണ്ട് ദീപക് ബർൺവാൾ എന്നിവർ മരിച്ച കുടുംബങ്ങളിൽ എത്തി അനുശോചനം രേഖപ്പെടുത്തി.