കൂട്ടിലടച്ച എലിയുമായി എംഎല്‍എ; ബിഹാര്‍ നിയമസഭയില്‍ കൗതുക സമരം - സുബോദ് റായ്
ആര്‍ജെഡി എംഎല്‍എ സുബോദ് റായിയാണ് എലിയുമായി സഭയിലെത്തിയത്
കൂട്ടിലടച്ച എലിയുമായി എംഎല്‍എ; ബിഹാര്‍ നിയമസഭയില്‍ കൗതുക സമരം
പാറ്റ്‌ന:ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്‍റെ വ്യത്യസ്ഥമായ സമരത്തിന് ബിഹാര്‍ നിയമസഭ സാക്ഷിയായി. കൂട്ടിലടച്ച എലിയുമായാണ് ആര്‍ജെഡി എംഎല്‍എ സുബോദ് റായ് നിയമസഭയിലെത്തിയത്. സംസ്ഥാനത്ത് കൂടിവരുന്ന അഴിമതിക്ക് പിന്നിലെ പ്രതികളെ സര്‍ക്കാരിന് കണ്ടെത്താനായില്ലെന്നും പ്രതികളെ ഞങ്ങള്‍ പിടിച്ചുവെന്നും പറഞ്ഞാണ് സുബോദ് എലിയുമായി സഭയിലെത്തിയത്. സര്‍ക്കാരിനെതിരെ രൂക്ഷമായ അഴിമതിയാരോപണങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍.