പട്‌ന: ഇന്ത്യയില്‍ ആറാമത്തെ കൊവിഡ് മരണം ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ബീഹാറിലെ ആദ്യ കൊവിഡ് മരണമാണിത്. ഖത്തറില്‍ നിന്ന് എത്തി പട്‌ന എയിംസില്‍ ചികിത്സയിലിരുന്ന 38കാരനാണ് മരിച്ചത്.
ബീഹാറില്‍ ആദ്യ കൊവിഡ് മരണം; രാജ്യത്ത് മരണ സംഖ്യ 6 ആയി - covid 19 bihar
പട്‌ന എയിംസില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 341 ആയി.
ബീഹാറില്‍ ആദ്യ കൊവിഡ് മരണം
ഇന്ന് മഹാരാഷ്‌ട്രയില്‍ രണ്ടാമത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 63കാരനായ രോഗിയാണ് മരിച്ചത്. മരിച്ചയാൾക്ക് കടുത്ത പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം എന്നിവയുണ്ടായിരുന്നതായി മഹാരാഷ്‌ട്ര ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 74 ആയി.
Last Updated : Mar 22, 2020, 12:37 PM IST