പട്‌ന: ബിഹാറിലെ ജനങ്ങൾ ഗുണ്ടാ രാജ് നിരസിക്കുകയും വികസനത്തിന് വോട്ട് ചെയ്യുകയും ചെയ്തതായി ബിജെപി പ്രസിഡന്‍റ് ജെ. പി. നദ്ദ. ഒഡീഷയിൽ ആറ് പാർട്ടി ഓഫീസുകൾ നദ്ദ ഉദ്ഘാടനം ചെയ്തു. ബിഹാറിലെ ജനങ്ങൾ നരേന്ദ്ര മോദിയുടെ നയത്തെ ശക്തമായി പിന്തുണച്ചു. 'എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം' എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും നദ്ദ വ്യക്തമാക്കി.
ബിഹാറിലെ ജനങ്ങൾ വോട്ടുചെയ്തത് വികസനത്തിന്: ജെ. പി. നദ്ദ - Bihar voted for development
മയൂർഭഞ്ച് ജില്ലയിലെ അങ്കുൽ, ധെങ്കനാൽ, കിയോഞ്ജർ, ബരിപാഡ, സുന്ദർഗഡ്, ബർഗഡ് എന്നീ ഓഫീസുകളാണ് പുതിയതായി ആരംഭിച്ചത്. പാർട്ടി ഓഫീസുകൾക്ക് 2018 ഏപ്രിൽ 5ന് കേന്ദ്രമന്ത്രി അമിത് ഷാ തറക്കല്ലിട്ടു
മയൂർഭഞ്ച് ജില്ലയിലെ അങ്കുൽ, ധെങ്കനാൽ, കിയോഞ്ജർ, ബരിപാഡ, സുന്ദർഗഡ്, ബർഗഡ് എന്നീ ഓഫീസുകളാണ് പുതിയതായി ആരംഭിച്ചത്. പാർട്ടി ഓഫീസുകൾക്ക് 2018 ഏപ്രിൽ 5ന് കേന്ദ്രമന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഒഡീഷയിലെ ആറ് പുതിയ പാർട്ടി ഓഫീസുകൾ ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം പാർട്ടി ഞങ്ങളുടെ കുടുംബമാണ്. മറ്റുചിലർ അവരുടെ കുടുംബത്തെ പാർട്ടിയായി ഉപയോഗിക്കുന്നു. രാജ്യത്തുടനീളം 700 പാർട്ടി ഓഫീസുകൾ നിർമിക്കുകയാണ് ഞങ്ങളുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.