പട്‌ന:ബിഹാറിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. 301 കൊവിഡ് കേസുകളാണ് ശനിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8,979 ആയി. രണ്ട് കൊവിഡ് മരണങ്ങളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 58 ആയി.
ബിഹാറിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,979 ആയി - ബിഹാർ
സംസ്ഥാനത്തെ 38 ജില്ലകളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പട്‌നയിലാണ്
റോഹ്താസ് ജില്ലയിൽ നിന്നുള്ള 60കാരനും ബെഗുസാരായിയിൽ നിന്നുള്ള മറ്റൊരാളുമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ സെക്രട്ടറി ലോകേഷ് കുമാർ സിംഗ് പറഞ്ഞു. സംസ്ഥാനത്തെ 38 ജില്ലകളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പട്‌ന (557), ഭാഗൽപൂർ (430), മധുബാനി (424), സിവാൻ (401), ബെഗുസാരായി (384), റോഹ്താസ് (323) എന്നീ സ്ഥലങ്ങളിലാണ്. ഷിയോഹർ, അർവാൾ, ജാമുയി എന്നിവിടങ്ങളിൽ ഇതുവരെ 100 ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം, ബിഹാറിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഒരു ദിവസം കൊവിഡ് പരിശേധന നടത്തുന്നവരില്‍ 4.4 ശതമാനം പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇത് വരെ 6,930 പേരാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. ആകെ 1.98 ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശേധിച്ചത്.