പാറ്റ്ന: ബീഹാറിലെ പാറ്റ്നയില്‍ കനത്തമഴയെ തുടന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി. 17.29 ലക്ഷം പേരെ കനത്ത മഴ ബാധിച്ചതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. പതിനായിരത്തോളം ആളുകളെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.
പാറ്റ്ന പ്രളയം: മരണസംഖ്യ 72 ആയി - Orange alert for 5 districts
17.29 ലക്ഷം പേരെ കനത്ത മഴ ബാധിച്ചതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേർട്ട്
342.4 മില്ലീമീറ്റർ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാറ്റ്ന ജില്ലയില്‍ പെയ്തത്. അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ പൊതുജനങ്ങൾ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് പാറ്റ്നാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ആനന്ദ് ശങ്കർ പറഞ്ഞു. പ്രളയത്തെ തുടന്ന് സാംക്രമിക രോഗങ്ങൾ പടരാതിരിക്കാന്‍ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളും ഫോഗിങ്ങ് ഉൾപെടെയുള്ള പ്രതിരോധ നടപടികളും ബീഹാർ സർക്കാർ ആരംഭിച്ചിട്ടുണ്ട്.