പട്ന: മാവോയിസ്റ്റ് ഭീഷണി തുടർന്ന് ജാഗ്രത പാലിക്കാൻ സംസ്ഥാന പൊലീസ് ആസ്ഥാനം ബിഹാറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. തങ്ങളുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്താൻ സോണിലെ എസ്‌പികൾ ഉൾപ്പെടെയുള്ള ഐജി, ഡിഐജി എന്നിവരെ അറിയിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളിൽ പ്രത്യേക പൊലീസ് സേനയെ വിന്യസിക്കാൻ ഉത്തരവും നൽകി.
മാവോയിസ്റ്റ് ഭീഷണി; ബിഹാറില്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം - Bihar police on alert
മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്താൻ സോണിലെ എസ്‌പികൾ ഉൾപ്പെടെയുള്ള ഐജി, ഡിഐജി എന്നിവരെ അറിയിച്ചു.
മാവോയിസ്റ്റ് ഭീഷണി; ബിഹാറില്‍ പൊലീസിന് ജാഗ്രത നിര്‍ദേശം
നേരത്തെ, ജൂലൈ 10ന് ഇന്ത്യ-നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ സുരക്ഷ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഒളിത്താവളത്തിൽ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തിരുന്നു.