പട്ന: താലിബാൻ, ജയ്ഷെ-മുഹമ്മദ് എന്നീ സംഘടനയിൽ പെട്ട തീവ്രവാദികൾ നേപ്പാൾ അതിർത്തിയിലൂടെ ബിഹാറിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി സൂചന. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ ബിഹാർ സ്‌പെഷ്യൽ ബ്രാഞ്ച് സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും അതീവ ജാഗ്രതാ നിർദേശം നൽകി. ആറോളം തീവ്രവാദികളെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാൻ ഐഎസ്ഐ പദ്ധതി ആവിഷ്‌കരിക്കുന്നതായാണ് അറിയിപ്പ്.
നുഴഞ്ഞുകയറ്റത്തിന് സാധ്യത; ബിഹാറിൽ അതീവ ജാഗ്രതാ നിർദേശം - terrorist
താലിബാൻ, ജയ്ഷെ-മുഹമ്മദ് എന്നീ സംഘടനയിൽ പെട്ട ആറോളം തീവ്രവാദികളെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാൻ ഐഎസ്ഐ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്
തീവ്രവാദി നുഴഞ്ഞുകയറ്റത്തിന് സാധ്യത; ബീഹാറിൽ അതീവ ജാഗ്രതാ നിർദേശം
ആഭ്യന്തര മന്ത്രിയുടേതടക്കം മറ്റ് പല ബിജെപി നേതാക്കളുടേയും പേരുകൾ രേഖപ്പെടുത്തിയിട്ടുള്ള ഭീഷണി സന്ദേശവും എൻഐഎയുടെ കൺട്രോൾ റൂമിൽ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിഐപി സന്ദർശന സമയത്ത് പ്രദേശത്ത് കൂടുതൽ സുരക്ഷ ഒരുക്കാനും നിർദേശമുണ്ട്.