പട്‌ന: സൈനിക ചര്‍ച്ചയെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിന്ന് താല്‍കാലിക ക്യാമ്പുകളും വാച്ച് ടവറുകളും നീക്കി നേപ്പാള്‍. സശസ്‌ത്ര സീമാ ബലും നേപ്പാളി സൈനിക മേധാവികളുമായി അതിര്‍ത്തി തര്‍ക്കത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ബിഹാറിലെ ഇന്ത്യന്‍ അതിര്‍ത്തിയിലെ പിന്തോള ഗ്രാമത്തിലെ താല്‍കാലിക ക്യാമ്പുകളും വാച്ച് ടവറുകളുമാണ് നേപ്പാള്‍ നീക്കിയത്. ലോക്ക് ഡൗണിനിടെ സരിസാവ നദിയുടെ മറുകരയിലാണ് ഇവ സ്ഥാപിച്ചിരുന്നത്. ഇന്ത്യയും നേപ്പാളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്ന സമയത്തായിരുന്നു നേപ്പാളിന്‍റെ ഇത്തരമൊരു നീക്കം. അതിര്‍ത്തിയിലെ നിരീക്ഷണം വര്‍ധിപ്പിക്കാനും ജാഗ്രത പുലര്‍ത്താനും ചൈന നേപ്പാളിനെ പ്രേരിപ്പിച്ചതായി കരുതപ്പെടുന്ന സാഹചര്യത്തിലാണ് വാച്ച് ടവറടക്കം സ്ഥാപിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബിഹാര്‍ അതിര്‍ത്തിയിലെ താല്‍കാലിക ക്യാമ്പുകള്‍ നീക്കി നേപ്പാള്‍ - ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം
ഇന്ത്യന്‍ അതിര്‍ത്തിയിലെ പിന്തോള ഗ്രാമത്തിലെ താല്‍കാലിക ക്യാമ്പുകളും വാച്ച് ടവറുകളുമാണ് നേപ്പാള്‍ നീക്കിയത്. സശസ്‌ത്ര സീമാ ബലും നേപ്പാളി സൈനിക മേധാവികളുമായി അതിര്‍ത്തി തര്‍ക്കത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നീക്കം.
അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരപ്രകാരം സരിവാസ നദിക്കു സമീപം നേപ്പാള്‍ നിയമവിരുദ്ധമായി ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയെന്നാണ്. 50 കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. ഇവിടെ താമസിക്കുന്ന ജനങ്ങള്‍ ആശങ്കാകുലരാണ്. നേപ്പാള്‍ സര്‍ക്കാരും ഭരണകൂടവും തങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്ന് അവര്‍ പറഞ്ഞു. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പിത്തോര്‍ഗറിലെ ദര്‍ച്ചുള മുതല്‍ കാലാപാനി വരെയുള്ള പ്രദേശത്ത് നേപ്പാള്‍ സൈനിക ശക്തി വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഭൂപ്രദേശങ്ങളുള്‍പ്പെടുത്തി നേപ്പാള്‍ അടുത്തിടെ മാപ്പ് പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വന്നത്.