കേരളം

kerala

ETV Bharat / bharat

കാറിനെ ഓവര്‍ട്ടേക്ക് ചെയ്‌തു : ബീഹാറില്‍ മന്ത്രിപുത്രനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു - ഭീമ ഭാരതി

സംസ്ഥാന കരിമ്പ് വ്യവസായ മന്ത്രിയായ ഭീമ ഭാരതിയുടെ മകന്‍ രാജ്‌കുമാറിനാണ്  മധേപ്പുരില്‍ മര്‍ദനമേറ്റത്. കൂടെയുണ്ടായിരുന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്.

കാറിനെ ഓവര്‍ട്ടേക്ക് ചെയ്‌തു : ബീഹാറില്‍ മന്ത്രിപുത്രനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു

By

Published : Nov 4, 2019, 11:15 AM IST

Updated : Nov 4, 2019, 12:46 PM IST

മധേപ്പുര (ബീഹാര്‍): കാറിനെ മറികടന്നുവെന്നാരോപിച്ച് ബീഹാര്‍ മന്ത്രിയുടെ മകനെ ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു. സംസ്ഥാന കരിമ്പ് വ്യവസായ മന്ത്രിയായ ഭീമ ഭാരതിയുടെ മകന്‍ രാജ്‌കുമാറിനാണ് മര്‍ദനമേറ്റത്. കൂടെയുണ്ടായുന്ന മന്ത്രി കുടുംബാംഗം കൂടിയായയ യുവാവിനും മര്‍ദനമേറ്റിട്ടുണ്ട്.

കാറിനെ ഓവര്‍ട്ടേക്ക് ചെയ്‌തു : ബീഹാറില്‍ മന്ത്രിപുത്രനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു

മധേപ്പുര ജില്ലയില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. ബന്ധുവീട്ടിലെ പൂജയ്‌ക്ക് പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകായിയിരുന്നു രാജ്‌കുമാറും ബന്ധുവും. വഴിയിലാണ് സംഭവുണ്ടായത്. ഇവരോടിച്ച കാറിന് മുന്നില്‍ വാഹനമിട്ട് തടഞ്ഞതിന് ശേഷം ഒരു സംഘം ആളുകള്‍ രാജ്‌കുമാറിനെ കാറില്‍ നിന്നും വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയായിരുന്നു. രാജ്‌കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടെയുള്ള യുവാവിനെയും സംഘം മര്‍ദിച്ചത്. പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Last Updated : Nov 4, 2019, 12:46 PM IST

ABOUT THE AUTHOR

...view details