കേരളം

kerala

ETV Bharat / bharat

ബിഹാർ മന്ത്രി വിനോദ് കുമാർ സിംഗിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു - ബിഹാർ

പിന്നാക്കവിഭാഗ ക്ഷേമ മന്ത്രി വിനോദ് കുമാർ സിംഗിനെയും ഭാര്യയെയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലാക്കി.

Bihar minister test positive for COVID-19  bihar covid  Vinod Kumar Singh  ബിഹാർ മന്ത്രി  ബിഹാർ  വിനോദ് കുമാർ സിംഗ്
ബിഹാർ മന്ത്രി വിനോദ് കുമാർ സിംഗിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 28, 2020, 6:12 PM IST

പട്‌ന: ബിഹാറിലെ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി വിനോദ് കുമാർ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇരുവരെയും കതിഹാർ ജില്ലയിലെ സിറ്റി ഹോട്ടലിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പട്‌നയിൽ സാമ്പിളുകൾ പരിശോധിച്ച ശേഷം ഇന്നാണ് കതിഹാറിലെത്തിയതെന്ന് സിംഗ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യം കതിഹാർ മെഡിക്കൽ കോളജിലെത്തിയ അദ്ദേഹം പിന്നീട് ഐസൊലേഷനിലേക്ക് മാറുകയായിരുന്നുവെന്നും, മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി സാമ്പിളുകൾ ശേഖരിക്കുകയാണെന്നും ജില്ലാ കലക്‌ടർ കൻവാൾ തനുജ്‌ പറഞ്ഞു. ആദ്യമായാണ് ബിഹാർ സർക്കാരിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 22 ന് സിറ്റിങ് ബിജെപി എം‌എൽ‌എ ജിബേഷ് കുമാർ മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ കേന്ദ്രമന്ത്രിയായ മുതിർന്ന ആർജെഡി നേതാവ് രഘുവൻഷ് പ്രസാദ് സിംഗിനെയും കൊവിഡ് സ്ഥിരാകരിച്ചതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details