പട്‌ന:ബിഹാർ പിന്നാക്ക ക്ഷേമ മന്ത്രി വിനോദ് കുമാർ സിംങ് കൊവിഡാനന്തര ചികിത്സക്കിടെ അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കതിഹാർ ഡിസ്ട്രിക്കിലെ പ്രാൺപൂർ നിയോജകമണ്ഡലത്തിലെ ബി.ജെ.പി നിയമസഭാംഗമാണ് . ജൂൺ 28 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മസ്‌തിഷ്‌ക രക്തസ്രാവമാണ് മരണകാരണം.
ബിഹാർ പിന്നാക്ക ക്ഷേമ മന്ത്രി വിനോദ് കുമാർ സിങ് അന്തരിച്ചു - -COVID
ജൂൺ 28 ന് മന്ത്രി വിനോദ് കുമാർ സിംങിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മസ്‌തിഷ്‌ക രക്തസ്രാവമാണ് മരണകാരണം.
കൊവിഡാനന്തര ചികിത്സക്കിടെ ബിഹാർ മന്ത്രി വിനോദ് കുമാർ സിംങ് അന്തരിച്ചു
വിനോദ് കുമാർ സിങിൻ്റെ നിര്യാണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനമറിയിച്ചു. ബി.ജെ.പി അധ്യക്ഷൻ സഞ്ജയ് ജൈസ്വൽ, കൃഷി മന്ത്രി പ്രേം കുമാർ, ബിഹാർ നിയമസഭാ കൗൺസിൽ തുടങ്ങിയവരും അനുശോചനമറിയിച്ചു.