പാറ്റ്ന: ആനകളോടുള്ള സ്നേഹവും ആരാധനയും ആളുകൾ പ്രകടിപ്പിക്കുന്നത് പല രീതിയിലാണ്. ആനകളെ കൂടാതെയുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കാനാകാത്ത ബിഹാർ സ്വദേശി അക്തർ ഇമാം സ്വത്തില്‍ ആനകളുടെ പേരില്‍ എഴുതിവെച്ചാണ് സ്നേഹം പരസ്യമാക്കിയത്. മോട്ടി, റാണി എന്നീ ഓമന പേരുകളിലാണ് അക്തര്‍ തന്‍റെ ആനകളെ വിളിക്കുന്നത്.
അക്തർ ഇമാമിന്‍റെ ആനസ്നേഹത്തില്‍ മോട്ടിയും റാണിയും കോടിപതികൾ ഏഷ്യൻ എലിഫന്‍റ് റിഹാബിലിറ്റേഷൻ ആൻഡ് വൈൽഡ്‌ലൈഫ് അനിമൽ ട്രസ്റ്റ് ചീഫ് മാനേജര്‍ കൂടിയായ അക്തർ ഇമാം പന്ത്രാണ്ടാം വയസ് മുതല്‍ ആനകളെ പരിപാലിക്കുന്നുണ്ട്. തനിക്കെതിരെ ഒരിക്കല്‍ വധശ്രമം ഉണ്ടായപ്പോള്‍ ആനകള്‍ ശബ്ദം ഉണ്ടാക്കിയതിനാലാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും അക്തര്‍ ഇമാം പറഞ്ഞു. ആനകളെ കൂടാതെയുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കാനാവില്ലെന്നും സ്വത്ത് ആനകള്‍ക്ക് എഴുതി നല്‍കിയതിനാല്‍ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും അക്തര്‍ പറയുന്നു. ചില തര്‍ക്കങ്ങള്‍ കാരണം ഭാര്യയും മക്കളും പത്ത് വര്‍ഷമായി അകന്ന് കഴിയുകയാണ്. നേരത്തെ മകന്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയിരുന്നുവെന്നും അക്തര്‍ പറഞ്ഞു. ആനകളെ തന്‍റെ അനുവാദമില്ലാതെ വില്‍ക്കാന്‍ മക്കള്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സ്വത്തിന്‍റെ പകുതി തുകയായ അഞ്ച് കോടി രൂപ പിന്നീട് ഐരാവത് സംഘടനക്ക് കൈമാറുമെന്നും അക്തര്‍ ഇമാം പറഞ്ഞു.