പട്‌ന: ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതിഷ് കുമാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യപിച്ചു. 92 പേരാണ് സംസ്ഥാനത്ത് വ്യാഴാഴ്‌ച ഇടിമിന്നലിനെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്‌ച ഇടിമിന്നലോട് കൂടിയ കനത്ത മഴയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ബിഹാറില്‍ ഇടിമിന്നലേറ്റ് 92 മരണം: സഹായം പ്രഖ്യാപിച്ച് സർക്കാർ - etv bharat news
92 പേരാണ് സംസ്ഥാനത്ത് ഇടിമിന്നലിനെ തുടര്‍ന്ന് മരിച്ചത്
മരണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. യുപിയിലും ബിഹാറിലും ഇടിമിന്നലിനെ തുടര്‍ന്ന് നിരവധി ആളുകളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഇരു സംസ്ഥാനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ തുടരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തത്. 13 പേരാണ് ഇവിടെ മരിച്ചത്. മണ്‍സൂര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.