ബിഹാറിൽ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു - ബിഹാറിൽ
മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
![ബിഹാറിൽ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു Bihar lightning Thunderstorm in Bihar Bihar thunderstorm lightning strikes ബിഹാറിൽ ഇടിമിന്നലിൽ 16 പേർ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8093405-945-8093405-1595210635933.jpg)
ബിഹാറിൽ ഇടിമിന്നലിൽ 16 പേർ മരിച്ചു
പട്‌ന:ബിഹാറില്‍ ഞായറാഴ്ചയുണ്ടായ ഇടിമിന്നലിൽ ഒൻപത് ജില്ലകളിലായി 16 പേർ മരിച്ചു. ഗയയിൽ നാല് പേരും പൂർണിയയിൽ മൂന്ന് പേരും ബെഗുസാരായിയിലും ജാമുയിയിലും രണ്ട് പേർ വീതവും പട്ന, സഹർസ, ഈസ്റ്റ് ചമ്പാരൻ, മാധേപുര, ദർഭംഗ ജില്ലകളിൽ ഒരാൾ വീതവും മരിച്ചതായി ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ നാല് ലക്ഷം രൂപ ധനസഹായം നൽകും . രണ്ടാഴ്‌ച്ചയായി ബിഹാറിലും സമീപ പ്രദേശങ്ങളിലും പെയ്യുന്ന കനത്തമഴയിലും ഇടിമിന്നലിലും വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.