തൂക്കുകയറുകള്‍ തിഹാർ ജയിലിലേക്ക് അയച്ചു
ഡിസംബർ പതിനാലിനകം പത്ത് തൂക്കുകയറുകള്‍ തയാറാക്കണമെന്ന് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ അറിയിച്ചിരുന്നു
പാറ്റ്ന:ബിഹാറിലെ ബക്സർ ജില്ലാ ജയിലിൽ നിന്ന് തൂക്കുകയറുകള്‍ തയ്യാറാക്കി ന്യൂഡൽഹിയിലെ തിഹാർ ജയിലിലേക്ക് അയച്ചു. ഒരു തൂക്കുകയറിന് 2,140 രൂപയാണ് നല്‍കിയത്. ഡിസംബർ പതിനാലിനകം പത്ത് തൂക്കുകയറുകള്‍ തയാറാക്കണമെന്ന് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദേശം ലഭിച്ചതായി ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ അറിയിച്ചിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ വധിക്കാനുള്ള കയർ ബക്സര്‍ ജില്ലാ ജയിലില്‍ നിന്നാണ് നിര്‍മിച്ച് നല്‍കിയത്. നിർഭയ കേസിലെ പ്രതികൾക്ക് വേണ്ടിയാണ് കയറുകള്‍ തയ്യാറാക്കിയതെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.