ന്യൂഡൽഹി: ബിഹാറിലെ മൊകാമയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ആനന്ദ് സിങ് ജുഡീഷ്യൽ കസ്റ്റഡിയിൽ. എംഎല്‍എയുടെ പാറ്റ്നയിലെ വസതിയിൽ നിന്ന് എ കെ 47, വെടിമരുന്ന് എന്നിവ അനധികൃതമായി കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിലെ സാകേത് കോടതിയിൽ ആനന്ദ് സിങ് കീഴടങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്.
ബിഹാറിലെ സ്വതന്ത്ര എംഎൽഎ ആനന്ദ് സിങ് ജുഡീഷ്യൽ കസ്റ്റഡിയിൽ - ബിഹാറിലെ സ്വതന്ത്ര എംഎൽഎ ആനന്ദ് സിങ് ജുഡീഷ്യൽ കസ്റ്റഡിയിൽ
അനധികൃതമായി ആയുധം കൈവശം വെച്ചതിനാണ് അറസ്റ്റ്. എംഎൽഎയുടെ പേരിൽ യുഎപിഎ ചുമത്തി.
ജുഡീഷ്യൽ കസ്റ്റഡിയിലായ ആനന്ദ് സിങ്
അനധികൃതമായി ആയുധം കൈവശം വച്ചതിന് എംഎൽഎക്കെതിരെ സമർപ്പിച്ച എഫ്‌ഐആറിൽ ബിഹാർ പൊലീസ് ശനിയാഴ്ച നടപടികൾ പൂർത്തിയാക്കും. യുഎപിഎ ചുമത്തിയതിന് ശേഷമാണ് ആനന്ദ് സിങ് കീഴടങ്ങിയത്. ബിഹാർ പൊലീസിന് മുന്നിലല്ല കോടതിയിലായിരിക്കും കീഴടങ്ങുക എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയും ആനന്ദ് സിങ് പുറത്തുവിട്ടിരുന്നു.