ബീഹാറിൽ സൂര്യതപം: മരണസംഖ്യ ഉയരുന്നു - sun heat
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. സാധാരണ താപനിലയേക്കാള്‍ അഞ്ചോ അതിലധികമോ കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പട്ന: ബിഹാറിൽ കനത്ത ചൂടിൽ മുപ്പതോളം പേര്‍ മരിച്ചു. സംസ്ഥാനത്ത് സൂര്യതപമേറ്റ് 25 പേരും സൂര്യാഘാതം ഏറ്റ് അഞ്ച് പേരും മരിച്ചതായി റിപ്പോർട്ട്. പൊള്ളലേറ്റ ഇരുപത്തഞ്ചോളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സൂര്യാഘാതം ഏറ്റ് നിരവധിപേരാണ് ഔറംഗബാദ്, നവാഡ, ഗയ എന്നിവിടങ്ങളിലായി മരണപ്പെട്ടിട്ടുള്ളത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. സംസ്ഥാനം കടുത്ത ചൂട് അനുഭവിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 18 വരെ പട്‌ന, ഗയ എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില തുടരുമെന്നും സാധാരണ താപനിലയേക്കാൾ അഞ്ചോ അതിലധികമോ കൂടാൻ സാധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.