കൊല്ലപ്പെട്ട സിആർപിഎഫ് സൈനികരുടെ കുടുംബങ്ങൾക്ക് 36 ലക്ഷം രൂപയും ജോലിയും - militant attack
തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് സിആർപിഎഫ് സൈനികരും ഒരു പ്രാദേശിക പൊലീസുകാരനും മരിച്ചിരുന്നു.
ജമ്മുകാശ്മീരിലെ തീവ്രവാദി ആക്രമണം; മരിച്ച് സിആർപിഎഫ് സൈനികരുടെ കുടുംബങ്ങൾക്ക് 36 ലക്ഷം രൂപയും ജോലിയും
പട്‌ന:ജമ്മുകാശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സിആർപിഎഫ് സൈനികരുടെയും കുടുംബങ്ങൾക്ക് 36 ലക്ഷം രൂപയും ജോലിയും നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഓഗസ്റ്റ് 17ന് ബാരാമുള്ള ജില്ലയിൽ നടന്ന ആക്രമണത്തിൽ റോഹ്താസ് സ്വദേശിയായ ജവാൻ ഖുർഷിദ് ഖാനും ജെഹാനാബാദ് സ്വദേശിയായ ലാവ്കുഷ് ശർമയുമാണ് കൊല്ലപ്പെട്ടത്. ഓരോ കുടുംബങ്ങൾക്കും 11 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും ഒപ്പം ജോലിയും നൽകുമെന്ന് നിതീഷ് കുമാർ പറഞ്ഞു.