പട്‌ന:സംസ്ഥാനത്ത് എല്ലാവർക്കും തൊഴിലവസരങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിലെ എല്ലാവർക്കും തൊഴിലവസരങ്ങൾ നൽകണമെന്നത് സർക്കാരിന്‍റെ തീരുമാനമാണ്. സംസ്ഥാനത്ത് വ്യവസായവും വ്യാപാരവും വർധിപ്പിക്കുമെന്നും തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിലേക്ക് ജനങ്ങൾ കുടിയേറേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കഴിയുന്നത്ര ആളുകളെ പാർപ്പിക്കാൻ ബിഹാർ സർക്കാർ നടപടി സ്വീകരിച്ചതായും നിതീഷ് കുമാർ പറഞ്ഞു.
ബിഹാറില്‍ എല്ലാവർക്കും തൊഴിൽ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ - ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
സംസ്ഥാനത്ത് വ്യവസായവും വ്യാപാരവും വർധിപ്പിക്കുമെന്നും തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിലേക്ക് ജനങ്ങൾ കുടിയേറേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

നിതീഷ് കുമാർ
കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാനത്ത് തന്നെ തൊഴിൽ നൽകുന്നതിനുള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാരും സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ കഴിവുകൾക്ക് അനുയോജ്യമായ തൊഴിൽ നൽകുന്നതിന് 'മൈഗ്രേഷൻ കമ്മീഷൻ' രൂപീകരിക്കുന്നതിന്‍റെ നടപടികൾ സർക്കാർ ആരംഭിച്ചു.