കേരളം

kerala

ETV Bharat / bharat

കുടിയേറ്റ തൊഴിലാളികൾക്കായി സൗജന്യ ഭക്ഷ്യ കേന്ദ്രങ്ങൾ സ്ഥാപിച്ച് ബീഹാർ സർക്കാർ - ലോക് ഡൗൺ

ലോക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ നിരവധി കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്

Bihar government  Food centres  Sonia Vihar  Migrated workers  Food centres for labourers  കുടിയേറ്റ തൊഴിലാളികൾ  ബീഹാർ സർക്കാർ  സൗജന്യ ഭക്ഷ്യ കേന്ദ്രങ്ങൾ  ലോക് ഡൗൺ  ഡൽഹി
കുടിയേറ്റ തൊഴിലാളികൾക്കായി സൗജന്യ ഭക്ഷ്യ കേന്ദ്രങ്ങൾ സ്ഥാപിച്ച് ബീഹാർ സർക്കാർ

By

Published : Apr 16, 2020, 12:02 AM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്കായി സൗജന്യ ഭക്ഷ്യ കേന്ദ്രങ്ങൾ സ്ഥാപിച്ച് ബീഹാർ സർക്കാർ. ലോക് ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്കായി പത്ത് ഭക്ഷ്യ കേന്ദ്രങ്ങളാണ് നിതീഷ് കുമാർ സർക്കാർ സ്ഥാപിച്ചത്. സോണിയ വിഹാർ, അയ നഗർ, പാലം കോളനി, ഷക്കർപൂർ, ബദർപൂർ എന്നിവിടങ്ങളിലാണ് ഭക്ഷ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നും കുടിയേറ്റ തൊഴിലാളികൾക്ക് രണ്ട് നേരത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. ഭക്ഷണം വിതരണം ചെയ്യുമ്പോൾ പാലിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവിടെ എത്തുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും മാസ്കുകൾ ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details