പട്‌ന: കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ബിഹാർ സർക്കാർ കൃത്രിമം കാണിക്കുന്നുവെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്. 10,000 പരിശോധനകൾ നടത്തുമ്പോൾ 3,000-3,500 കൊവിഡ് -19 കേസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 75,000 സാമ്പിളുകൾ പരിശോധിക്കുമ്പോൾ വെറും 4,000 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നും കൃത്യമായ കണക്ക് സർക്കാർ മറച്ചുവക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. സർക്കാർ കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിതരുടെ എണ്ണം; സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആർജെഡി - കൃത്രിമം
75,000 സാമ്പിളുകൾ പരിശോധിക്കുമ്പോൾ വെറും 4,000 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നും കൃത്യമായ കണക്ക് സർക്കാർ മറച്ചുവക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാർ സർക്കാർ തങ്ങളുടെ മുഖം രക്ഷിക്കാനായി ദ്രുതഗതിയിലുള്ള ആന്റിജൻ പരിശോധന നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കണക്കനുസരിച്ച് ശരാശരി 6,100 ആർടി-പിസിആർ പരിശോധനകൾ നടക്കുന്നുണ്ട്. അതായത് മൊത്തം കൊവിഡ് -19 പരിശോധനകളിൽ 10 ശതമാനം മാത്രമേ ആർടി-പിസിആർ രീതിയിലൂടെ നടക്കുന്നുള്ളൂവെന്നും കൊവിഡ് -19 സംവിധത്തിന് കീഴിൽ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം 890 കോടി രൂപ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ബിഹാറിൽ 30,010 പേർ ചികിത്സയിലുണ്ട്. 60,068 പേർ രോഗമുക്തി നേടി. 475 പേർ രോഗം ബാധിച്ച് മരിച്ചു.