കേരളം

kerala

ETV Bharat / bharat

കോപ്പിയടി തടയാൻ വ്യത്യസ്തമായ ഉത്തരവിറക്കി ബിഹാർ സർക്കാർ - school

ഫെബ്രുവരി 28നാണ് പരീക്ഷ. പരീക്ഷാ ഹാളിൽ വിദ്യാർഥികൾ ഷൂസോ സോക്സോ ധരിക്കരുത്.

കോപ്പിയടി തടയാന്‍ ഉത്തരവിറക്കി ബിഹാര്‍ സര്‍ക്കാര്‍

By

Published : Feb 21, 2019, 8:06 PM IST

പത്താം ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടി തടയാൻ വ്യത്യസ്തമായ ഉത്തരവിറക്കി ബിഹാർ സർക്കാർ രംഗത്ത്. പരീക്ഷാ ഹാളിൽ വിദ്യാർഥികൾ ഷൂസോ സോക്സോ ധരിക്കരുതെന്നും, പകരം ചെരുപ്പ് മാത്രമേ ധരിക്കാൻ പാടുള്ളൂവെന്നുമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. വ്യാഴാഴ്ചയാണ് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കോപ്പിയടി തടയുന്നതിനും കോപ്പിയടിക്കുന്നവരെ പിടികൂടുന്നതിനും ഉത്തരവ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ. ബിഹാറിൽ 1,418 കേന്ദ്രങ്ങളിലായി 16,60,609 വിദ്യാർഥികളാണ് ഈ വർഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഫെബ്രുവരി 28നാണ് പരീക്ഷ. കോപ്പിയടി പരിശോധിക്കുന്നതിനായി ഹാളുകളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details