ബിഹാറിൽ പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമം - പീഡനം
പീഡനത്തെ തുടർന്ന് ഗര്‍ഭിണിയായ പെൺകുട്ടി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതാണ് കൊലപാതക ശ്രമത്തിനുള്ള കാരണം.

ബിഹാറിൽ പെൺകുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
പട്ന: ബിഹാറിലെ ബേട്ടിയയില്‍ പെണ്‍കുട്ടിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് തീകൊളുത്തി കൊല്ലാൻ ശ്രമം. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ അർമാൻ എന്ന യുവാവ് നിരന്തരം പീഡിപ്പിച്ചിരുന്നു. തുടർന്ന് ഗര്‍ഭിണിയായ പെൺകുട്ടി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതക ശ്രമം.
യുവാവും കൂട്ടുകാരും ചേർന്ന് പെൺകുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.