കേരളം

kerala

ETV Bharat / bharat

ബിഹാറിലെ 16 ജില്ലകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

വെള്ളപ്പൊക്കത്തെ തുടർന്ന് ആറ് പേർ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. സംസ്ഥാനത്തെ 63.60 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു

Darbhanga Darbhanga Kesariya പട്‌ന ബീഹാർ വെള്ളപ്പൊക്കം ബീഹാർ വെള്ളപ്പൊക്കം
ബീഹാറിലെ 16 ജില്ലകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

By

Published : Aug 5, 2020, 1:57 PM IST

Updated : Aug 5, 2020, 2:16 PM IST

പട്‌ന: ബിഹാറിലെ 16 ജില്ലകൾ വെള്ളപ്പൊക്ക ദുരിതത്തിൽ. വെള്ളപ്പൊക്കത്തെ തുടർന്ന് ആറ് പേർ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. സംസ്ഥാനത്തെ 63.60 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. പുതിയതായി റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ നാലെണ്ണം മുസാഫർപൂരിലും രണ്ട് എണ്ണം സിവാനിലുമാണ്. ഇതുവരെ വെള്ളപ്പൊക്കം ബാധിക്കാത്ത സഹർസ, മാധേപുര ജില്ലകളുടെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി.

സീതാമർഹി, ഷിയോഹർ, സുപോൾ, കിഷൻഗഞ്ച്, ദർഭംഗ, മുസാഫർപൂർ, ഗോപാൽഗഞ്ച്, വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ഖഗേറിയ, സരൺ, സമസ്തിപൂർ, സിവാൻ, മധുബാനി, മാധേപുര, സഹർസ എന്നിവയാണ് പ്രളയബാധിത ജില്ലകൾ. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 ടീമുകളും എസ്‌ഡി‌ആർ‌എഫിന്‍റെ 13 ടീമുകളും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഇതുവരെ 4.40 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,000 ത്തോളം ആളുകളാണുള്ളത്. 1365 കമ്മ്യൂണിറ്റി അടുക്കളകളിൽ 9.52 ലക്ഷം പേർക്ക് ഭക്ഷണം നൽകുന്നു.

Last Updated : Aug 5, 2020, 2:16 PM IST

ABOUT THE AUTHOR

...view details